Thursday 23 May 2013

അകലുകയാണോ നീ മറയുകയാണോ
എന്നെ തനിച്ചാക്കി നീ പോവുകയാണോ?
ഇന്നീ സന്ധ്യയിൽ  ഏകനായ് ഞാനെത്തി
എന്നെ തനിച്ചാക്കി  പോയ്മറഞ്ഞോ
അങ്ങ് കിഴക്കുണരും  കാന്തി കണ്ടോ
കടലിലുറങ്ങും  നിൻ അന്തിച്ചോപ്പ്‌ കണ്ടോ
എന്നിലനുരാഗം  ഒന്നുണർന്നു പോയി
എന്നിലനുരാഗം ഉറഞ്ഞു  പോയി
എന്തെ ഞാനങ്ങു  താമസിച്ചോ?
എന്നോട് നീയങ്ങു പിണങ്ങിയതോ............
വരൂ വന്നെന്നെ സ്വന്തമാക്കൂ
നിന്നില്‍ ബാഷ്പമായി അലിഞ്ഞു ചേരാന്‍
ഏകനായ് ഞാൻ വന്നതോർക്കൂ
അകലുകയാണോ നീ മറയുകയാണോ
എന്നെ തനിച്ചാക്കി നീ പോവുകയാണോ?

No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...