കൊടിയ വേനലാലെരിഞ്ഞു ചാവുന്ന
പകലിനെ നോക്കിക്കരഞ്ഞിരിപ്പു ഞാന്‍
അകലത്തകലത്തായിരിക്കാ വെണ്‍മേഘമേ
നിന്നിലെ മൌനത്തിനു ഇനിയുമെന്താണർഥം.
വറ്റിവരളുന്നിതാ ജലകുംഭങ്ങളൊക്കെയും
ഇറ്റു വീഴുന്നിതാ ജീവജാലങ്ങളൊക്കെയും
നിന്റെ കരിനിഴൽ മിന്നായങ്ങൾ
നാളുകൾ തോറും കണ്ടു മടുത്തിട്ടും
വീഴുന്നില്ലൊട്ടു ,
നീർത്തുള്ളികൾ ധരണിയിൽ .
No comments:
Post a Comment