Sunday 21 May 2017

ഉണ്ണിയ്ക്ക്യോരാശ

നമുക്കുമ്മവെയ്ക്കാനൊരുണ്ണി വേണം, 
അമ്മേ; അമ്മിഞ്ഞപ്പാലോളം വെളുപ്പുവേണം!
ഏട്ടാ.., എന്നവൾ കൊഞ്ചിവിളിക്കുമ്പോള്‍,
അമ്മേ; വാരിയെടുത്തു ഞാനുമ്മ കൊടുക്കും!
പള്ളിക്കൂടത്തിലവള്‍ പോയിടുമ്പോള്‍
പുസ്തകസഞ്ചിയെ ഞാനെടുക്കും!
വധൂവേഷത്തിലവള്‍ നിന്നിടുമ്പോള്‍
അന്പിലന്നാശീർവദിച്ചയയ്ക്കും!
ഇരുവരും ചേർന്നങ്ങിറങ്ങീടുമ്പോള്‍
കണ്ണീരൊളിപ്പിച്ചു കൈവീശും ഞാൻ!
പിന്തിരിഞ്ഞൊന്നു പൊട്ടിക്കരയുമ്പോള്‍
എന്നുണ്ണി ചാരത്തെന്നാശ്വസിക്കാം!
ആശകളോന്നായവൻ മൊഴിഞ്ഞിടുമ്പോള്‍
അമ്മതൻ മനമോ കേണിടുന്നു!
പൂമാല ചാർത്തി ചുമരിലുള്ളച്ഛനെ
നോക്കി, ഇനിയൊരുണ്ണിയില്ലെന്നു
പറയുവാനാവാതെ വിതുമ്പിടുന്നു..
ഗദ്ഗദത്തോടമ്മ തേങ്ങിടുന്നു!

No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...