Sunday 21 May 2017

എന്തുപേരിടണം


സ്നേഹിച്ചു മടുത്തെനിക്ക്
അരൂപിയാം രൂപത്തെ
തെറ്റോ ശരിയോ എന്ന്
ഞാൻ ഓർത്തതില്ല
ഇന്നാർക്കുമില്ലീ
മേനിയിൽ ഇടമെൻ
കുടികൊള്ളും മനസിൻ
കിനാക്കൾ മാത്രം
കാമത്തിനു കണ്ണില്ലെന്ന്
അധിക്ഷേപിക്കയോ
വർണ്ണപ്രപഞ്ചമാമീ-
യിതൾ വിടർത്തി
കാമത്തിൻ ആർത്തി
പൂണ്ട കണ്ണുകൾ എൻ
നേർക്കടുത്തപ്പോൾ
നിർവികാരമാം
മേനി പുളകിതയായതെൻ
മനോഭിലാഷം
അപലപിക്കുകയോ വിലപിക്കയോ
ഞാനിന്ന്
വർഗഭേദമില്ലാതത്
അലഞ്ഞിടുമ്പോൾ 
ആണും പെണ്ണും
കാമിക്കുമീ സംസ്കാരം
കീഴ്‌വഴക്കമായ് ആചാരമായീടവേ
സാമൂഹവിരുദ്ധമാം സ്വർവർഗ്ഗരതിയും
ഈ ലോകം കീഴടക്കീടുന്നു
മനുജരെ പതിയും പത്നിയുമായ്
ആശിച്ചനുഗ്രഹിച്ചീ-
ജീവിതം സാഹോദര്യത്തോടെ-
ങ്കിലും ഭൂമിയിൽ ജീവിക്കാനാകാഞ്ഞതെൻ
വിധി
ഭ്രാന്തിയെന്നു വിളിച്ചെന്നെ
ചങ്ങലക്കിടാം
കാമഭ്രന്തെന്നു
മുദ്രകുത്തിടാമിവളെ
ഓർക്കില്ലാരുമിവളുടെ വേദന
ആരുമറിയുന്നില്ലിവളുടെ വേദന
വെറുക്കാനാകില്ലെൻ പ്രിയനെ
എങ്കിലും
സ്നേഹിച്ചിടാൻ കാരണമൊന്നുമില്ല
ഒരു നിമിഷമെങ്കിലും
മേനിതഴുകാനവൻ എത്തി-
യെങ്കിൽ ആർക്കോ വേണ്ടി
കാത്തിരിക്കുന്നീ ജന്മം വെടിഞ്ഞങ്ങു
അഗ്നിയായ്‌ ഞാൻ എത്തിയേക്കാം....


No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...