(അനീതിക്കെതിരെ, അല്ല അന്യായങ്ങള്‍ക്കെതിരെ പേനത്തുമ്പു ചലിക്കുമ്പോള്‍ പെട്ടുപോകുന്നു ഇത്തരം ഓന്തുകള്‍ക്കു മുന്നില്‍ )
കാവിലെയുത്സവം കാണുവാന്‍ പോയപ്പോള്‍
കാവിലന്നപ്പാടെ കാവിപ്പട
കാവിലന്നപ്പാടെ കാവിപ്പട
ദേവിയ്ക്കു നേരൊന്നു കൈകൂപ്പാന്‍ നോക്കുമ്പോള്‍
ചോരകുടിക്കുന്നീ ഓന്തിന്‍പട
ചോരകുടിക്കുന്നീ ഓന്തിന്‍പട
ചെയ്തില്ല തെറ്റൊന്നും കാവിയോടൊന്നുമേ
എന്നിട്ടുമെന്തിനീ ചോരകുടി?
എന്നിട്ടുമെന്തിനീ ചോരകുടി?
ജാതിയായ് കാണിക്കാന്‍ കൈയ്യിലില്ലൊന്നുമേ;
കൈയ്യില്‍ വഴിപാടിനുള്ള പണം!
ചെയ്തില്ല തെറ്റൊന്നും കാവിക്കാരോടൊന്നു-
മെന്നിട്ടുമെന്തിനീ വീറുകടി
കൈയ്യില്‍ വഴിപാടിനുള്ള പണം!
ചെയ്തില്ല തെറ്റൊന്നും കാവിക്കാരോടൊന്നു-
മെന്നിട്ടുമെന്തിനീ വീറുകടി
ഇന്നാളു വന്നപ്പോള്‍ കണ്ടതുമോര്‍ക്കുന്നു;
ഏവരുമന്നു മതില്‍പ്പുറത്ത്!
ഏവരുമന്നു മതില്‍പ്പുറത്ത്!
കണ്ടതു കൗതുകം; മേല്‍ക്കോയ്മയില്ലാതെ
ഏവരുമങ്ങിന്നു ശ്രീലകത്ത്
ഏവരുമങ്ങിന്നു ശ്രീലകത്ത്
ചെയ്തതു തെറ്റെന്നു തോന്നീല്ല തെല്ലുമേ,
നാട്ടില്‍ മതങ്ങളെല്ലാം വേണ്ടെയോ?
നാട്ടില്‍ മതങ്ങളെല്ലാം വേണ്ടെയോ?
എല്ലാരും വേണംന്ന് ഉച്ചത്തിലോതിപ്പോ
എനിക്കിന്നു തീണ്ടായ്മ മതില്‍ക്കകത്ത്
എനിക്കിന്നു തീണ്ടായ്മ മതില്‍ക്കകത്ത്
ജാതിമതമോതും കൂട്ടരേയോര്‍ക്കുവിന്‍
മനുഷ്യത്വമെന്ന വികാരമുണ്ടേ...
മനുഷ്യത്വമെന്ന വികാരമുണ്ടേ...
പാര്ട്ടിയിലംഗത്വമൊന്നുമെനിക് കില്ലേ
വോട്ടും ഞാന്‍ പാര്‍ട്ടിയ്ക്കു ചെയ് വതില്ല
വോട്ടും ഞാന്‍ പാര്‍ട്ടിയ്ക്കു ചെയ് വതില്ല
ചെയ്തില്ല തെറ്റൊന്നുമാരോടുമിന്നു ഞാ-
നെന്നിട്ടുമെന്തിനീ ശത്രുനോട്ടം ....???
നെന്നിട്ടുമെന്തിനീ ശത്രുനോട്ടം ....???
No comments:
Post a Comment