പ്രണാമത്തോടെ
മേടത്തിലുത്രത്തിൻനാൾ
രാത്രി കൊടികേറിട്ട-
വിടിന്നിങ്ങോട്ടെട്ടിനാ - രാത്രി കൊടികേറിട്ട-
ത്തിടുമ്പോൾ
ചെണ്ടത്തിമില മദ്ദള-
ക്കൊമ്പുകുഴലിടയ്ക്ക,
ചേങ്ങില വാദ്യവിസ്മയ-
ക്കൊമ്പുകുഴലിടയ്ക്ക,
ചേങ്ങില വാദ്യവിസ്മയ-
നാദലഹരിയാൽ
ഭക്തിയിലാഴ്ന്നീടുന്നുദേശം
ഭക്തിയിലാഴ്ന്നീടുന്നുദേശം
ഇച്ഛപോൽ ഭക്തന് അനുഗ്രഹം
ചൊരിഞ്ഞിടും ഭക്തവത്സലയായ
ശ്രീശിവ-ദുർഗ്ഗാദേവി
ശ്രീശിവ-ദുർഗ്ഗാദേവി
വാണീടും എടക്കളത്തൂർ ദേശം
നന്മയ്ക്കും ഉണ്മയ്ക്കും മുമ്പിലല്ലോ !മോദമായ് നിനക്കൊപ്പം വാണീടും
തുച്ഛമാം ജീവിതത്തിൽ
മെച്ചമായെത്തുവാൻ
ശ്രീശിവ-ദുർഗ്ഗാദേവീ തുണയ്ക്കണേ ...
No comments:
Post a Comment