മരിക്കുവാൻ ഭീതിയില്ലെനിക്കിന്നു
മരണം തൊട്ടടുത്തെത്തുകിൽ
പൊള്ളുന്ന വേദന ചുടലയായെരിക്കവെ
വെന്തെരിയാൻ ഭയക്കുന്നതെന്തിന് ?
മനസെന്ന പുസ്തകതാളിലൊളിപ്പിച്ച
മോഹങ്ങൾ എങ്ങോ പറന്നകന്നു
ചടുലമാം മോഹങ്ങൾ എങ്ങോ പറന്നകന്നു.
അർബുദം കാർന്നുതിന്നോരകിടുമായ്
സ്ത്രീക്കപമാനമായിട്ടും തീർന്നിട്ടും
തടിചിതലരിക്കുമ്പോൽ കാർന്നുതിന്നോ-
രുടൽ ശേഷിപ്പൂ .....നാൾക്കുനാൾ
ഒത്തൊരു നെടുവീർപ്പാൽ അരികിലെത്തും
ബന്ധങ്ങൾ ബന്ധനങ്ങളാണെനിക്കിന്നു
ബന്ധിതമാമീയുടൽ പോലും അറ്റ് പോയെന്നിരിക്കെ
ശ്വാസമെന്തിനു ശേഷിക്കവേണമീ ദേഹിയിൽ ...
No comments:
Post a Comment