Sunday 21 May 2017

ഇതൊരുവൾ

പ്രണയം എന്നും ലഹരിയാണ്. കൌമാരപ്രായക്കാരിലും , വാർധക്യത്തിലും അങ്ങനെ തന്നെ.
പ്രണയിക്കുന്നവരെ അപ്പാടെ വിശ്വസിച്ചു പോകുന്ന ഒരു ലോകം അത് അന്നും ഇന്നും അങ്ങനെ. തന്നെ. തന്നെക്കാൾ താൻ സ്നേഹിക്കുന്നവൾ / വൻ എല്ലാം ആണെന്ന് നെഞ്ച് തുറന്നു പറയുന്ന സമയം.
അങ്ങനെ അവളും ഒരു പ്രണയത്തിൽ അകപ്പെട്ടു.
പ്രേമലേഖനങ്ങൾ എഴുതി തയ്യാറാക്കുന്ന പതിവ് നാം നിർത്തി ആണ്ടുകൾ പിന്നിട്ടു. ഇപ്പോൾ കൊടുക്കുന്ന പ്രണയത്തിനു അപ്പോൾ തന്നെ ചിത്രമായും, വാക്കായും തരുന്ന സ്നേഹം ചില്ലമാരിയിൽ തെളിഞ്ഞു വരുന്നു. മനസ്സിൽ തോന്നുന്നത് മാനത്തിലൂടെ പറന്നു ചില്ലലമാരയിൽ എത്തുന്നു വായിച്ചും കണ്ടും സംത്രുപ്തനാായ് വികാരം കൊള്ളുന്നു. വികാരത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുമ്പോൾ ചില്ലലമാരിക്കൂട്ടിൽ വരുന്ന വരികളാൽ ഇരുവരും ജീവിതത്തിന്റെ സുഖലോലുലതയിൽ എത്തി നിർവൃതി അടയുന്നു.
വിവാഹിതരും, അവിവാഹിതരും തുടരുന്ന ഈ പരമ്പര അനുദിനം വർദ്ധിക്കുന്ന പ്രേക്ഷക ലക്ഷങ്ങളുടെ മെഗാ സീരിയൽ തന്നെ.
മാധ്യമങ്ങളിലെ വർത്താപ്രധാന്യമുള്ള അടുത്ത കാലത്തെ അനുഭവങ്ങൾ എല്ലാം സാക്ഷി നിരത്തി തന്നെ അവളും ആ ഉധ്യമത്ത്തിൽ അകപ്പെട്ടു.
ചതിയാണോ വിധിയാണോ ജയിക്കുക.
ചാറ്റിംഗ് പേജിൽ ഒരു വിവരവും സൂക്ഷിക്കുന്ന പതിവവൾക്കില്ല . അത് പോലെ തന്നെ അവൾ അവളുടെ കാമുകനെയും വിശ്വസിച്ചു. അവരുടെ കാമകേളികൾ വായുവിലൂടെ പറന്നു നടന്നു. കാളിദാസനും ദമയന്തിക്കുമിടയിലെ ഹംസത്തെ പോലെ ഇടനിലക്കാരന്റെ ആവശ്യം ഇവിടെ വരുന്നില്ല.അതുകൊണ്ട് ഒരു തുള്ളിവെള്ളവും ചോരില്ലല്ലോ എന്നാ വിശ്വാസം. എന്നാൽ വളരെ ആക്സ്മികമായ് അവന്റെ റൂമിൽ എത്തേണ്ടി വന്നപ്പോൾ ഓരോ ദിവസവും അവൾ വായുവിലൂടെ വലിച്ചെറിഞ്ഞ അവളുടെ വികാരങ്ങൾ ആ ചില്ലുക്കൂട്ടിൽ പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു.
വികാരക പാരവശ്യത്താൽ അവളെഴുതിയെറിഞ്ഞ വരികൾക്ക് ഇത്രയും അശ്ലീല മായിരുന്നുവോ?
ആദ്യം മുതൽ അവസാനം വരെ വായിച്ചെത്തിയപ്പോഴേക്കും അവളുടെ കാലുകൾ കുഴയാൻ തുടങ്ങി തൊണ്ടയിലെ വെള്ളം വറ്റി. കണ്ണുകൾ നിർജീവമാകാൻ തുടങ്ങിയിരിക്കുന്നു.
എന്നും തുടച്ചു വൃത്തിയാക്കുമെന്നു പറഞ്ഞ ചില്ലലമാരിയിലെ അവളുടെ വികാരങ്ങൾ കൊഞ്ഞനം കുത്തിയപ്പോൾ അവൾക്ക് ആൾക്കൂട്ടത്തിൽ നഗ്നയായ്‌ നില്ക്കുന്നത് പോലെ തോന്നി. അവൾക്ക് പരിസര ബോധം വീണ്ടു കിട്ട്യപ്പോൾ അവളാ ചില്ലലമാരയിലെ അക്ഷരങ്ങളെ മായ്ചു,ചില്ലമാര തച്ചുടച്ചു. തിരികെ നടന്നു.
അവൾ ലോകത്തോട്‌ വിളിച്ചു പറഞ്ഞു മനസിലെ സ്നേഹം പറന്നെത്തുന്ന ചില്ലലമാരികളിൽ അവ സുരക്ഷിതമായ്‌ സ്ഥാനം പിടിക്കുമ്പോൾ തളർന്നെക്കാം ഇത് പോലെ ഓരോരുത്തരും.............താൻ എത്രത്തോളം കോൾ ഗേളിനെ പോലെ.
അവൾ തിരിച്ചറിഞ്ഞ നിമിഷം ആത്മഹൂതി ചെയ്തു.
ആരെയും വിശ്വസിക്കരുതേ വളരെ പരിമിത സൌഹൃദങ്ങൾക്കപ്പുറം ഒരു വരിയും ഇത്തരം കോളത്തിൽ കുറിക്കരുതെ എന്നവൾ എരിയുന്ന തീയിൽ കിടന്നലരറുന്നുണ്ടായിരുന്നു.




No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...