Sunday 21 May 2017

അവൾ


എന്നും ഒരേ സ്റ്റൈലാ അവൾക്ക് ,എന്നും വിഷാദത്തിന്റെ ഒരേ മുഖമായിരുന്നു അവൾക്ക് , ഇടറിയ സ്വരമായിരുന്നു എന്നും അവളുടെത് . എന്നും ഒരേ ഇരുപ്പിടം തന്നെയാണ് അവളുടെ കണ്ണുകൾ തേടുന്നത് .
അധികം സംസാരമില്ല എപ്പോഴും ചിന്തിക്കുന്ന പ്രകൃതം . പലപ്പോഴും എന്താണിത്ര ചിന്ത എന്ന് ചോദിക്കണമെന്ന് തോന്നിയിരുന്നെങ്കിലും നാളിതുവരെയും സംസാരിച്ചില്ല.ഏതെല്ലാം ചിന്തയിൽ മുഴുകിയാലും എനിക്കൊരു പുഞ്ചിരി തരാൻ അവൾ മറക്കാറില്ല. മുൻകൂട്ടി ഒരുക്കിവെച്ച പുഞ്ചിരി എനിക്ക് സമ്മാനിച്ച് സ്വന്തം ചിന്താലോകത്തേക്ക് മടങ്ങാൻ തിടുക്കം കൂട്ടുന്ന മനസ്‌ എനിക്ക് മൊഴിയാതെ അറിയാമായിരുന്നു .
ബസ്‌ പുറപ്പെടുന്നവരെയും ഞാൻ അവളെ നോക്കിയിരിക്കും .എന്റെ ബസ്‌ ട്രാക്കിൽ കയറ്റിയിടാൻ സമയമായെന്ന് കിളി കൊഞ്ചൽ കേൾക്കും വരെയും ഞാനവളെ ശ്രദ്ധിക്കും. പതിവ് ചിരി കഴിഞ്ഞാൽ അവളെന്നെ ഒരിക്കൽ പോലും നോക്കാറില്ല.കാണാതിരുന്നാൽ ആ ദിനം വല്ലാത്തൊരു ശൂന്യതയാണ്.
പ്രായം എന്നേക്കാൾ വിദൂരമാണെന്നറിവുണ്ടെങ്കിലും എന്നിൽ അവൾക്കൊരു സ്ഥാനമുണ്ട്.
അത് പ്രണയിനിയുടെതാണോ?
കാമുകിയുടെതാണോ?
അധ്യാപികയുടെതാണോ?
സഹോദരിയുടെതാണോ?
വാത്സല്യനിധിയായ ഒരമ്മയുടെതാണോ ?
കേവലം ആരധനയുടെതോ?
എന്നെനിക്ക് അളക്കാനാകുന്നില്ല താനും.

No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...